ദശമൂലം ദാമുമാർ വളരും. അരിഷ്ടമടിച്ച് കുട്ടികൾ ലഹരിയിലാകും. സൂക്ഷിക്കുക!....

ദശമൂലം ദാമുമാർ വളരും.  അരിഷ്ടമടിച്ച് കുട്ടികൾ ലഹരിയിലാകും. സൂക്ഷിക്കുക!....
Oct 20, 2024 11:39 AM | By PointViews Editr


കണ്ണൂർ: ലഹരിക്ക് ‘പുത്തൻ മുഖം; ബ്രാൻഡഡ് അരിഷ്ടം കൗമാരക്കാരിലും യുവാക്കളിലും ആകർഷണം പിടിക്കുന്നു.കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാൻഡഡ്’ അരിഷ്ടം വിപണിയിൽ ഇടം പിടിക്കുന്നു. 12 ശതമാനം ആൽക്കഹോൾ ഉള്ള ഈ അരിഷ്ടം ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.ബിയറിൽ ആറുശതമാനവും, കള്ളിൽ 8.01 ശതമാനവും ആൽക്കഹോൾ അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ ലഹരി തേടുന്നവരെ ലക്ഷ്യമിട്ടുള്ള വിപണനരീതികളാണ് ചില കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. ചില ബ്രാൻഡഡ് അരിഷ്ടങ്ങൾ വ്യാപകമായ മേഖലകളിൽ കള്ളുശാപ്പുകളിലും ബിയർ-വൈൻ പാർലറുകളിലും കച്ചവടം ഇടിഞ്ഞിട്ടുണ്ട്. ഇതിനെത്തുടർന്ന് കള്ളുശാപ്പ് ഉടമകൾ പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എക്സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു.

അരിഷ്ടനിർമാണത്തിന് ആയുർവേദ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിൽനിന്ന് അനുമതി നേടിയ ചില കമ്പനികളാണ് ലഹരിവിപണി ലക്ഷ്യമിടുന്നത്. ഗ്രാമപ്രദേശങ്ങളിലെ മുൻ ലഹരിക്കടത്തുകാരെയും കച്ചവടക്കാരെയും കണ്ടെത്തി വിൽപ്പനക്കാരാക്കുന്ന കച്ചവടതന്ത്രമാണ് ഇവർ നടത്തുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി അകലം പാലിക്കാതെയും ഡ്രൈഡേ, സമയനിയന്ത്രണം എന്നിവ കണക്കിലെടുക്കാതെയുമാണ് വിൽപ്പന. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിന് മാത്രമാണ് അനുമതി വേണ്ടത്. അരിഷ്ടവിൽപ്പനയ്ക്കും എക്സൈസിന്റെ ലൈസൻസ് വേണമെങ്കിലും കാര്യമായ നിബന്ധനകളില്ലാത്തതിനാൽ വേഗം ലഭിക്കും.

ആയുർവേദ അരിഷ്ടങ്ങളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എക്സൈസ് അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ഈ മേഖലയിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ നൽകിയ ഇളവുകളാണ് ദുരുപയോഗം ചെയ്യുന്നത്. ആയുർവേദ ഡ്രഗ്സ് കണ്ട്രോൾ പരിമിതം ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ദുരുപയോഗം തടയാനും ഉള്ള ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിൽ ഏഴ് ഇൻസ്പെക്ടർമാർ മാത്രമാണുള്ളത്. ആയിരത്തോളം നിർമ്മാണയൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്.

നിയന്ത്രണം ഏർപ്പെടുത്തിവ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ അരിഷ്ടത്തിന് വിപണനലൈസൻസ് നൽകുന്നതിൽ എക്സൈസ് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി. അനുവദിച്ചതിൽ കൂടുതൽ വീര്യമുണ്ടെങ്കിൽ കേസെടുക്കും.

Dams will grow by decades. Children will become intoxicated. Beware!...

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories